കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി

മറ്റ്‌ സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് സ്വീകരിക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. നാഗാലാൻഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.

നാഗാലാൻഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് സംസ്ഥാന സർക്കാർ നടപ്പാക്കിയില്ല. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയ ഒടുവിൽ സുപ്രീംകോടതിയിലെത്തി. ഈ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ രൂക്ഷ വിമർശനം ഉയർത്തിയത്. നിങ്ങൾക്ക്‌ വഴങ്ങാത്ത സംസ്ഥാനസർക്കാരുകൾക്ക്‌ എതിരെ കടുത്തനടപടികൾ സ്വീകരിക്കുന്നു, എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ പോലും ഇടപെടുന്നില്ലെന്ന് കോടതി വിമർശിച്ചു.

RELATED STORIES