സന്തോഷ് പന്തളത്തിന്റെ തൂലികയിൽ നിന്നും ഉടലെടുത്ത ഗാന സമാഹാരം പൊതുവിൽ സമർപ്പിച്ചു

ദോഹ: സുവിശേഷകൻ സന്തോഷ് പന്തളത്തിന്റെ ജീവിത സാഹചര്യ തൂലികയിൽ നിന്നും ഉടലെടുത്ത അനവധി ക്രിസ്തീയ ഗാനങ്ങൾ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഓൺലൈൻ റോഡിയോ, യൂടൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിൽ കൂടിയും ദൈവമക്കൾ ആത്മനിറവിൽ പാടി കർത്താവിനെ സ്തുതിച്ചു കൊണ്ടിരിക്കുന്നു.

എന്നാൽ ഇത്രയും നാളായിട്ടും എല്ലാ പാട്ടുകളും ചേർത്തുകൊണ്ട് ഒരു ഗാന സമാഹാരം ഇറക്കിയിട്ടില്ലാത്തതിനാൽ ദോഹാ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകൻ സുവിശേഷകൻ ലാലു ജേക്കബ് ഈ ഗാന സമാഹാരം പൊതുവിൽ സമർപ്പിച്ച് പ്രാർത്ഥിച്ചതിന് ശേഷം ലിൻസൻ പി. ബേഥേലിന് കൈമാറി. നാനാ തുറകളിൽ  പ്രവർത്തിക്കുന്നവർ ഇതിന് സാക്ഷ്യം വഹിച്ചു.

പാസ്റ്റമാരായ ഷിബു ജോർജ്,  ആയൂർ (Landway News Reporter),  അനിൽ എബ്രഹാം, ലിൻസൻ പി. ബേഥേൽ, മനോജ് പാമ്പാടി, റെജിലാൽ, ജോയേൽ ജോൺ പിന്നിൽ  പ്രവർത്തിച്ച ഡെന്നി തോമസ് അടിമാലി, സൂസൻ ഡെന്നി, സുനിൽ പത്തനാപുരം, ഷിബു വേട്ടമല, സജയൻ ബാബു, ജെയ്സൻ പത്തനംതിട്ട, അജി പുത്തൂർ, ഷാഹുൽ ഖമീദ്, ബിനോയ് മാവേലിക്കര, ഷെറിൻ ഷെർളി സന്തോഷ് തുടങ്ങിയ അനേകം അണിയറ പ്രവർത്തകർ ഇതിന്റെ പിന്നിലുണ്ട് എന്നത് അഭിമാനം ഉളവാക്കുന്നു. മറ്റ് നിശബ്ദ അണിയറ പ്രവർത്തകർക്കും ഇതിനോടെപ്പം നന്ദി പ്രകാശിപ്പിക്കുന്നു.

RELATED STORIES