ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിലെ അന്വേഷണം അവസാനിപ്പിച്ചു

കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കേസ് വന്‍ വിവാദമാവുകയും ഇത് സംബന്ധിച്ച് പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ സര്‍ക്കാര്‍ കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതിപക്ഷ നേതാവ് കേസെടുത്തത് സംബന്ധിച്ച് സംസാരിച്ചപ്പോള്‍ ചിരിപ്പിച്ച് കൊല്ലരുതെന്നും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്നും ആരോപിച്ചിരുന്നു. ഉടമക്ക് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്‌ളിഫയറും പോലീസ് തിരിച്ചു നല്‍കുകയും ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ്
സെക്കന്റുകള്‍ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് കേസെടുത്തത്.

എഫ്‌ഐആറില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പോലീസ് സ്വമേധയാ എടുത്ത കേസില്‍ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്വി സൗണ്ട്‌സ് ഉടമ രജ്ഞിത്തില്‍ നിന്നും മൈക്കും ആംപ്‌ളിഫൈയറും കേബിളുകളും പോലീസ് കസ്റ്റഡിയിലെടുത്തതും പരിശോധിക്കുകയും ചെയ്തതാണ് വിവാദമാകാന്‍ കാരണം. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധനയില്‍ മനപ്പൂര്‍വ്വമല്ല തകരാറെന്ന് ഉറപ്പാക്കിയ ശേഷമാണ് മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് കൈമാറിയത്.

RELATED STORIES