ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോമിൽ സബ്സിഡി ഇനത്തിലുള്ള തക്കാളിക്ക് പ്രിയമേറുന്നു

ഒരു കിലോ തക്കാളി സബ്സിഡി നിരക്കിൽ 70 രൂപയ്ക്കാണ് ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, വെറും 6 ദിവസങ്ങൾ കൊണ്ട് 10,000 കിലോ തക്കാളിയാണ് ഓൺലൈനായി വിറ്റഴിക്കാൻ സാധിച്ചത്. രാജ്യത്ത് തക്കാളി വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഒഎൻഡിസി വഴി ഓൺലൈനായും തക്കാളി വിൽപ്പന ആരംഭിച്ചത്.

രാജ്യത്ത് ഒരു ഘട്ടത്തിൽ തക്കാളി വില കിലോയ്ക്ക് 200 രൂപ വരെ കടന്നിരുന്നു. വില ക്രമാതീതമായി ഉയർന്നതോടെ ഡൽഹി അടക്കമുള്ള നഗരങ്ങളിലെ കടകളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓൺലൈനായുള്ള വിൽപ്പനയ്ക്കും തുടക്കമിട്ടത്. ഒഎൻഡിസി വഴി ഒരു ഉപഭോക്താവിന് പരമാവധി 2 കിലോ തക്കാളി മാത്രമാണ് വാങ്ങാൻ സാധിക്കുകയുള്ളൂ. നിലവിൽ, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തുടർച്ചയായി തക്കാളി സംഭരിക്കുകയും, തക്കാളി വില അധികമുള്ള ഡൽഹി-എൻസിആർ, ബീഹാർ, രാജസ്ഥാൻ തുടങ്ങിയ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES