സംസ്ഥാനത്ത് അരി വിലയില്‍ 20 ശതമാനം വരെ വർധവ്

ഓണം ആകുമ്പോഴേക്കും ഇനിയും വില വർധിക്കാനാണ് സാധ്യത. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 15 മുതൽ 20 % വരെയാണ് അരിവിലയിൽ വർധനവാണ് ഉണ്ടായത്.

മലബാറില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിലകുറഞ്ഞ നൂർജഹാൻ അരിക്ക് 10 രൂപയാണ് വർധിച്ചത്. 37 മുതൽ 38 രൂപവരെ ഉണ്ടായിരുന്ന നൂർജഹാൻ അരിക്ക് 39 മുതൽ 40 രൂപവരെയണിപ്പോള്‍. 48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 52 രൂപയായി. 40 മുതൽ 43 രൂപ വരെയായിരുന്ന കുറുവ അരിക്കും 3 രൂപയിലധികമാണ് വർദ്ധിച്ചത്. പൊന്നി അരി 48 ൽ നിന്നും 52 ആയി. 32 മുതൽ 33 വരെ ഉണ്ടായിരുന്ന പച്ചരിക്ക് 37 മുതൽ 39 രൂപ വരെയായി.

RELATED STORIES