വാറ്റുചാരായത്തിന്റെ ടാങ്കില്‍ വീണ് വാറ്റുകേന്ദ്രത്തിന്റെ ഉടമ അടക്കം നാലുപേര്‍ മരിച്ചു

അസമിലെ ടിന്‍സുകിയ ജില്ലയിലെ ടിപുക് ടി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. ‘സുലൈ’ എന്നറിയപ്പെടുന്ന നാടന്‍ വാറ്റ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അബദ്ധത്തില്‍ കാല്‍തെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അനധികൃത വാറ്റ് നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമ പ്രസാദ് റായും തൊഴിലാളികളായ മൂന്നുപേരുമാണ് മരിച്ചത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രദേശത്തെ എല്ലാ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രസാദ് റായ് ‘സൂലൈ’ വിതരണം ചെയ്യാറുള്ളതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇയാളുടെ അനധികൃത വാറ്റ് വിതരണ കേന്ദ്രം എക്‌സൈസ് സംഘം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വീണ്ടും കച്ചവടം തുടങ്ങി. മരണകാരണം കണ്ടെത്താനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

RELATED STORIES