പുതുപ്പള്ളിയില്‍ ഗണപതി പരാമര്‍ശം ഉന്നയിക്കാനില്ല : ജി സുകുമാരന്‍ നായര്‍

പുതുപ്പള്ളിയില്‍ എന്‍എസ്എസിന് സമദൂര നിലപാടാണ്. മിത്ത് വിവാദം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസിന്റെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു പ്രതികരണം.

ജനങ്ങളിലൂടെ ചര്‍ച്ചചെയ്യാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. സര്‍ക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്നതില്‍ മാറ്റമില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ എന്‍എസ്എസിനോട് പിണക്കമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. എന്‍എസ്എസ് സമദൂര നിലപാടില്‍ വിശ്വാസമില്ല.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്. ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.ബിജെപി അനുഭാവം കാണിച്ചവരെ എന്‍.എസ്.എസ് പുറത്താക്കിയെന്നും മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍.എസ്.എസിനൊപ്പം നിന്നിട്ടില്ലെന്നും ജെയ്ക് വ്യക്തമാക്കി.

RELATED STORIES