എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താതെ അനാദരവ് കാട്ടിയതായി ആരോപണം
Reporter: News Desk 15-Aug-20232,276
മല്ലപ്പള്ളി :
ഈ ഇരുപത്തി ഒന്ന് സർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് സ്ഥാനങ്ങളിൽ മാത്രമാണ് ദേശീയപതാക ഉയർത്തിയതെന്നതും ഖേദകരമായ സംഭവമായി മാറി.
പൊതു ഭരണ വകുപ്പിൽ നിന്ന് എല്ലാ സർക്കാർ ഓഫിസുകളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിക്കണമെന്ന കർശന നിർദ്ദേശം നൽകിയിരുന്നു എങ്കിലും ഇതൊന്നും കേട്ടഭാവം പോലും മല്ലപ്പള്ളി സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടിച്ചില്ല .
ഉപജില്ല വിദ്യാഭ്യാസ ഓഫീസ് , സിവിൽ സപ്ലൈസ് താലൂക്ക് ഓഫീസ് , മോട്ടോർ വാഹന വകുപ്പ് ഓഫീസ് എന്നി മൂന്ന് സ്ഥാപനങ്ങളിൽ മാത്രമാണ് ദേശീയപതാക ഉയർത്തി രാജ്യത്തോടുള്ള ആദരവ് പ്രകടമാക്കിയത് .
സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫിസുകളിൽ ദേശീയപതാക ഉയർത്താതിരുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മല്ലപ്പള്ളി തഹസിൽദാർ പി ഡി മോഹനൻ പറഞ്ഞു. ഗ്രൗണ്ട് ഫ്ളോറിലെ സഹകരണ ആഡിറ്റ് അസിസ്റ്റ്ന്റ് ഡയറക്ടർ ഓഫീസ് , സഹകരണ സംഘം അസിസ്റ്റ്റ്റ് രജിസ്ട്രാർ ഓഫീസ് , സബ് ട്രഷറി , സബ് രജിസ്ട്രാർ ഓഫീസ് , ഒന്നാം നിലയിലെ ക്ഷീര വികസന ഓഫീസ് , റേഷനിംഗ് ഇൻസ്പെക്ടർ ഓഫീസ് , താലൂക്ക് ഗവൺമെന്റ് എംപ്ലോയിസ് കോ-ഓപ്പറേറ്റിംഗ് സൊസൈറ്റി , അസിസ്റ്റ്ന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം , പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം , രണ്ടാം നിലയിലെ അസിസ്റ്റ്ന്റ് പ്രോജക്ട് ഓഫീസ് , പട്ടിക ജാതി വികസന ഓഫീസ് , കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് , അസിസ്റ്റന്റ് ലേബർ ഓഫിസർ , ടൗൺ എംപ്ലോയിമെന്റ് ഓഫീസ് , ചെറുകിട ജലസേചന അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം , താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് എന്നിവിടങ്ങളിലാണ് ദേശീയ പതാക ഉയർത്താതിരുന്നത്.