മഴയുടെ സ്ഥിതി ഇങ്ങിനെ പോയാല്‍ സംസ്ഥാനം 2016 ല്‍ നേരിട്ടതിനേക്കാള്‍ വലിയ വരള്‍ച്ച നേരിട്ടേക്കാമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഓഗസ്റ്റ് പകുതിയായിട്ടും മഴ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ അടുത്ത രണ്ടുമാസം പതിവ് പോലെ മഴ മാറി നിന്നാല്‍ സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക് നേരത്തേ തന്നെയെത്തിയേക്കുമെന്നാണ് സൂചനകള്‍.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 201.86 സെന്റിമീറ്റര്‍ മഴയാണ് പെയ്യേണ്ടത്. എന്നാല്‍ ഇത്തവണ ജൂണ്‍ മുതല്‍ ഓഗസ്റ്റ് 15 വരെ കിട്ടിയത് 44 ശതമാനം കുറവാണ്. ഈ കാലയളവില്‍ 155.6 സെന്റിമീറ്റര്‍ മഴകിട്ടേണ്ടിയിരിക്കുമ്പോള്‍ ഇന്നലെ വരെ പെയ്തത് 87.7 സെന്റിമീറ്റര്‍ മഴ. കഴിഞ്ഞവര്‍ഷം കിട്ടിയ 173.6 സെന്റിമീറ്റര്‍ മഴ പെയ്തിരുന്നു. ഇത്തവണ അത്രയും മഴ പോലും കിട്ടിയേക്കില്ലെന്നാണ് ആശങ്കയാണ്. അടുത്ത രണ്ടുമാസം കൂടി മഴ കുറഞ്ഞാല്‍ കുറവ് 60 ശതമാനമാകും. സെപ്തംബറില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷ.

RELATED STORIES