പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി

ആറാം തീയതിക്ക് ശേഷം വിശദമായി പറയാമെന്നും രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. മുരളീധരന്റെ പ്രസ്താവന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയാണെന്നാണ് അഭ്യൂഹം.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൽക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി.

കെ കരുണാകരന്റെ പേരിലുള്ള സ്മാരകത്തിന്റെ പണി തിരുവനന്തപുരത്ത് ഇതുവരെ തുടങ്ങിയിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നതായും അതുവരെ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാൽ ജോലി പോകുന്ന അവസ്‌ഥയാണ്‌. പാവങ്ങളെ ഇപ്പോൾ സിപിഎമ്മിന് വേണ്ട. ഇതിന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തക സമിതിയില്‍ സ്‌ഥിരം അംഗമാക്കാത്തതിലുള്ള അമര്‍ഷം നേരത്തേ രമേശ് ചെന്നിത്തല പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴായിരുന്നു മറുപടി.

RELATED STORIES