സംസ്ഥാനത്ത് പകല്‍ താപനില 40 ഡിഗ്രിയിലെത്തിയതോടെ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

രാവിലെ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയിലേല്‍ക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ശാരീരിക അസ്വസ്ഥതകളുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കുടിവെള്ളം കരുതണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മൂന്ന് ദിവസം ചൂട് തുടരും.

ഇന്ന് ഒമ്പത് ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ ഉയരാം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി ആയി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് വരെ കൂടുതല്‍. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്.

RELATED STORIES