കടുത്ത നിലപാട് സ്വീകരിക്കാന്‍ എന്‍.എസ്.എസ് നേതൃത്വം വീണ്ടും തയാറെടുക്കുന്നു
Reporter: News Desk 24-Aug-20231,371
എന്‍.എസ്.എസിന്റെ മുഖപത്രമായ സര്‍വീസിന്റെ ഏറ്റവും പുതിയ ലക്കത്തിലാണു സര്‍ക്കാരിനെതിരേ രൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്.
സ്പീക്കര്‍ എം.എന്‍. ഷംസീറിനെയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ ഷംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുംവിധം നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പു പറയാന്‍ തയാറാകണം.
അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരേ യുക്തമായ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് എന്‍.എസ്.എസ്. ഉന്നയിച്ചിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ ഷംസീര്‍ മാപ്പു പറയാനും തിരുത്തിപ്പറയാനും ഉദേശിക്കുന്നില്ല. തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല എന്ന പ്രതികരണമാണു സി.പി.എം. സംസ്ഥാന സെക്രട്ടറിയില്‍നിന്നും ഉണ്ടായത്.
പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളൂ. ഈ വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണവും വെറും ഒത്തുകളിമാത്രമായിരുന്നു. പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്കു പരിഹാരമാകുന്നില്ല. സ്പീക്കറുടെ വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ട്.
സര്‍ക്കാര്‍ നടപടി എടുക്കാത്ത സാചര്യത്തില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് എന്‍.എസ്.എസിന്റെ തീരുമാനമെന്നും മുഖപ്രസംഗം പറയുന്നു. ഇതിനിടെ നാമജപ ഘോഷയാത്ര നടത്തിയതിന് എടുത്ത കേസ് പിന്‍വലിക്കാത്തതും എന്‍.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലായിരുന്നു നാമജപഘോഷയാത്ര. ഇതിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് കേസ് നാല് ആഴ്ചത്തേക്ക് ഹൈക്കോടി സ്‌റ്റേ ചെയ്തിരിക്കുകയാണ്്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരമാണ് സ്വീകരിക്കുന്നതെന്ന് എന്‍.എസ്.എസ്. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ സര്‍വീസിന്റെ മുഖപ്രസംഗത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷമായി നടത്തിയ പ്രതികരണം തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. സ്വീകരിക്കുന്ന നിലപാടെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.