ഹിമാചല്‍ പ്രദേശില്‍ മരണസംഖ്യ ഉയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ മരണമടഞ്ഞു. ജൂണ്‍ 24ന് ആരംഭിച്ച കാലവര്‍ഷത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 361 ആയി. 40 പേരെ കാണാതായി. 342 പേര്‍ക്ക് പരിക്കേറ്റതായും ദുരന്ത നിവാരണ അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മണ്ഡിയില്‍ കുടുങ്ങിക്കിടന്ന 51 പേരെ ദേശീയ ദുരന്ത നിവാരണ വിഭാഗം രക്ഷപ്പെടുത്തി. ഷെഹ്നു ഗൗനി, ഖോലനല എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശില്‍ ഇന്നും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍പൊന്നും ഇല്ലാത്തവിധം നാശനഷ്ടമാണ് ഇത്തവണ ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ മേഘവിസ്‌ഫോടനങ്ങളും മണ്ണിടിച്ചിലും കനത്ത മഴയും വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം കുളുവില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇതുവരെ 2,237 വീടുകള്‍ പൂര്‍ണ്ണമായും 9,924 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 300 കടകളും 4783 തൊഴുത്തുകളും നശിച്ചു.

ഷിംലയിലെ ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപി വിഭാഗത്തില്‍ ഇന്നലെ വെള്ളം കയറി.

ദുരിത ബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ മുഖ്യമന്ത്രി സുഖ്‌വിന്ദന്‍ സിംഗ് സുഖുവിനോട് ആവശ്യപ്പെട്ടു.

RELATED STORIES