തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന്റെ തടവു ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

കേസിൽ ഇമ്രാൻ ഖാന്റെ തടവു ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർണ്ണായക വിധി. കേസിൽ ഇമ്രാൻ ഖാൻ നിലവിൽ അനുഭവിക്കുന്ന ജയിൽ ശിക്ഷയിൽ നിന്ന് വൈകാതെ ജയിൽ മോചിതാനാകും. കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ഇമ്രാൻ ഖാന് വിചാരണ കോടതി വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ശിക്ഷ വിധി വന്നത്. ഈ വിധിയെതുടർന്ന് ഇമ്രാൻ ഖാനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു.

ശിക്ഷ അനുഭവിച്ചുവരുന്ന സമയത്താണ് അദ്ദേഹം വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്. പ്രധാനമന്ത്രിയായിരിക്കുമ്പോൾ കിട്ടിയ വിലയേറിയ സമ്മാനങ്ങൾ പൊതുഖജാനാവിൽ എൽപിക്കാതെ മറിച്ചു വിറ്റ് വലിയ രീതിയിൽ ലാഭമുണ്ടാക്കി എന്ന അരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം.

RELATED STORIES