ഉമ്മന്‍ചാണ്ടിക്കെതിരേ മോശമായ ഒരു വാക്കു പോലും ഇല്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസ്

ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് കെ ബാലകൃഷ്ണപിളള വായിച്ചതാണെന്നും പറഞ്ഞു.

കേസിലെ പ്രധാന സൂത്രധാരന്മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകളുമായി വരുന്നവര്‍ തന്നെയാണെന്നും ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയില്‍ കൊണ്ടുവെയ്ക്കരുതെന്നും പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി മൂന്നു മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത് ഉഷ ആരോപിച്ചു.

കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ടെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി (ഉഷ മോഹന്‍ദാസ് വിഭാഗം) ചെയര്‍പഴ്‌സണാണ് ഉഷ മോഹന്‍ദാസ്. സോളാര്‍ കമ്മിഷന്‍ മുമ്പാകെ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്.

കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ െലെംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് ശരണ്യ മനോജ് വ്യക്തമാക്കിയിരുന്നു. ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. ഗണേഷിന്റെ സഹായി പ്രദീപാണ് കത്ത് െകെപ്പറ്റിയത്. ദല്ലാള്‍ നന്ദകുമാറാണ് ഒരു ചാനലിന് കത്ത് െകെമാറിയത്. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായാണ് ഗണേഷ്‌കുമാര്‍ മൊഴി കൊടുത്തതെന്നാണു മനസിലാക്കുന്നതെന്നും കേസിലേക്കു ഗണേഷ്‌കുമാറിന്റെ പേര് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും ശരണ്യ മനോജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരെ പ്രതികളാക്കി അവരുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ഗണേഷ്‌കുമാറും സോളര്‍ കേസിലെ പരാതിക്കാരിയും കൊട്ടാരക്കര കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയെന്നും പ്രദീപ് കോട്ടാത്തല, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് കേസ്. സോളര്‍ പീഡനക്കേസില്‍ പരാതിക്കാരി ജയിലില്‍വച്ചെഴുതിയത് ആകെ 21 പേജുള്ള കത്തെന്നായിരുന്നു പരാതിക്കാരിയുടെ വിശ്വസ്തനായിരുന്ന വിനുകുമാറിന്റെ വെളിപ്പെടുത്തല്‍. പണം നല്‍കിയാണു പരാതിക്കാരിയില്‍നിന്നു വിവാദ ദല്ലാള്‍ നന്ദകുമാര്‍ കത്തു വാങ്ങിയതെന്നും പരാതിയെ പിന്തുണച്ചു മൊഴിനല്‍കണമെന്നു പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

''ദല്ലാള്‍ നന്ദകുമാര്‍ സി.ബി.ഐയ്ക്കു നല്‍കിയത് 19 പേജുള്ള കത്താണ്. ചാനലിന് 25 പേജുള്ള കത്തു നല്‍കി. പരാതിക്കാരിയുടെ കത്തിലെ പേജുകളുടെ എണ്ണം പല തവണ മാറ്റി. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നു. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണ്''-വിനുകുമാര്‍ പറഞ്ഞു. സോളര്‍ പീഡനക്കേസില്‍ പുതിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണു വിനുകുമാറിന്റെ വെളിപ്പെടുത്തല്‍. കേസിന് നിലവില്‍ െഹെക്കോടതിയുടെ സ്‌റ്റേയുണ്ട്.

RELATED STORIES