പിണറായി മന്ത്രിസഭ പുന:സംഘടനയെ പരിഹസിച്ച് കെ.മുരളീധരൻ രംഗത്ത്

എൽഡിഎഫിൻറെ ആഭ്യന്തരകാര്യമാണത്. പക്ഷേ കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകും. തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ല. വീണ ജോർജിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സ്പീക്കറാക്കുമെന്ന റിപ്പോർട്ടകളും കാണുന്നുണ്ട്.

വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല. നിയമസഭ തല്ലിതകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ തന്നെ മന്ത്രി സഭയിൽ ഉള്ളത്. അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തുമെന്ന് ഗണേഷ് കുമാറിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സോളാർ കേസിലെ ഗൂഡലോചന പിണറായിയുടെ പൊലീസ് അന്വേഷിക്കണ്ട. മറ്റ് വഴികളാണ് തേടുന്നത്. ഇതിൽ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായിയുമാണ്. ഗണേഷിനെ ഇനി യു ഡി എഫിൽ എടുക്കില്ല.

സോളാർ ഗൂഢാലോചന അന്വേഷണം യു ഡി എഫ് നേതാക്കളിലേക്കെത്തുമെന്ന ഭയമില്ല. ദല്ലാൾ നന്ദകുമാറിൻറെ ആരോപണങ്ങൾ മുഖവിലക്ക് എടുക്കുന്നില്ല. സോളാർ വിവാദത്തിൽ കോൺഗ്രസിൽ ആർക്കും പങ്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

RELATED STORIES