കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

നേരത്തെയുണ്ടായിരുന്ന ഹോം സ്റ്റേ ലൈസൻസാണ് പുതുക്കിയത്. ഈ വർഷം ഡിസംബർ 31 വരെയാണ് ലൈസൻസ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്.

മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്ന മാത്യു കുഴൽനാടനെതിരെ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു. മാർച്ച് 31 ന് ഹോം സ്റ്റേ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ഹാജരാക്കണമെന്ന അധികൃതരുടെ ആവശ്യം പരിഗണിച്ച് പുതുക്കി നൽകുകയായിരുന്നു.

RELATED STORIES