ഏകീകൃത സിവിൽ കോഡ് : ഫെഡറൽ സംവിധാനം തകർക്കും : ഫ്രാൻസിസ് ജോർജ്

മല്ലപ്പള്ളി / കീഴ്വായ്പൂര് :
പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുമെന്നും, രാജ്യം ശിഥിലമാകുമെന്നും മുൻ എം.പി ഫ്രാൻസിസ് ജോർജ് .

വ്യത്യസ്തതയാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അതു കൊണ്ടു തന്നെ രാജ്യമെമ്പാടും ചർച്ചകൾ നടത്തി , അഭിപ്രായങ്ങൾ കേൾക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്. ഐ പള്ളിയുടെ ആഭിമുഖ്യത്തിൽ ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റവ. പ്രവീൺ ജോർജ് ചാക്കോ അധ്യക്ഷത വഹിച്ചു. റവ. ബിജോ തോമസ്, റവ. സജീവ് വർഗീസ് കോശി, കുഞ്ഞു കോശി പോൾ , ജോൺസൺ കുര്യൻ, ലൂയീസ് സ്കറിയാ , സജി തോട്ടത്തിമലയിൽ, മാത്യു കുര്യൻ, അഡ്വ ഷാജി മാത്യു ജോർജ് , തമ്പി കോട്ടച്ചേരിൽ , കെ. ഐ.ഏബ്രഹാം , ജഫ് മാത്യൂ എന്നിവർ പ്രസംഗിച്ചു.

RELATED STORIES