എസ്. രാജപ്പൻ ഉപദേശി (72) നിര്യാതനായി

പുനലൂർ: ഐപിസി അയിലറ വെസ്റ്റ് ബേത്‌ലഹേം സഭാംഗവും പ്രശസ്ത സഞ്ചാര സുവിശേഷകനുമായ ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ എസ്.രാജപ്പൻ ഉപദേശി (72) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് സെപ്.18 ന് പ്ലാച്ചേരി സെമിത്തേരിയിൽ വൈകിട്ട് 3 ന് .

ഭാര്യ: കുഞ്ഞുമോൾ. മക്കൾ : ബിന്ദു, ബീന, രാജേഷ്. മരുമക്കൾ: അനി, അനിൽ, സുസ്മിത.

45 ൽ പരം വർഷം കർതൃശുശ്രൂഷയിൽ ആയിരുന്ന ദൈവദാസൻ ഇരുന്നൂറിനടുത്ത് സുവിശേഷ യോഗങ്ങൾ നടത്തിയിട്ടുണ്ട്. അനേകരേ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്.

RELATED STORIES