മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

സെർതോ താങ്താങ് കോം എന്ന സൈനികനാണ് മരിച്ചത്. ഇംഫാൽ വെസ്റ്റിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അക്രമികൾ തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു സൈനികൻ. ലെയ്മാഖോങ് മിലിട്ടറി സ്റ്റേഷനിൽ അം​ഗമായിരുന്നു ഇദ്ദേഹം.

പത്ത് വയസ്സുള്ള ഇദ്ദേഹത്തിന്റെ മകനാണ് സംഭവത്തിന്റെ ദ്യക്സാക്ഷി. മൂന്ന് പേർ ഒരു വെള്ളുത്ത വാഹനത്തിൽ വന്നെന്നും ബന്ധുക്കളെ തോക്കിൻമുനയിൽ നിർത്തി അച്ഛനെ നിർബന്ധിച്ച് വാഹനത്തിനകത്തേക്ക് കയറ്റി കൊണ്ടുപോയെന്നുമാണ് മകന്റെ മൊഴി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയത് ആരെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

RELATED STORIES