പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഭയന്ന് അമിത വേഗത്തില്‍ ബൈക്കോടിച്ച് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

കൊല്ലം കടക്കല്‍ കുമ്പളം ചെരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ (36)ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മാര്‍ക്കറ്റ് ജംഗ്ഷന്‍ ഗോവിന്ദമംഗലം റോഡില്‍ പൊലീസ് പിന്തുടരുന്നത് കണ്ട് ഇയാള്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡില്‍ ഇറക്കിയശേഷം സുബിന്‍ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു.

ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സുബിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞ് ബിജുവിനെ പൊലീസ് വിട്ടയച്ചു. ഇവരുടെ കൈവശം മദ്യം ഉണ്ടെന്ന് കരുതിയാണ് പൊലീസ് പിന്തുടര്‍ന്നതെന്നാണ് സൂചന.

ഒരു ടിപ്പറുമായി കൂട്ടിയിടിച്ചാണ് സുബിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുര മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം.

RELATED STORIES