പത്തനംതിട്ടയിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം

കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സഞ്ചരിച്ച വാഹനമാണ് മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഡി വൈ എസ് പിക്ക് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.

പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്.

RELATED STORIES