ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ ചെങ്ങന്നൂരിൽ പിടിയിലായി

പത്തനംതിട്ട റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസ്(32), ചെങ്ങന്നൂര്‍ പാണ്ടനാട് വെസ്റ്റ് ഒത്തന്റെ കുന്നില്‍ അനു ഭവനത്തില്‍ അനു(40),ഇയാളുടെ ഭാര്യ വിജിത(25) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.

ഓഗസ്റ്റ് 14 ന് ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി മേൽപാലത്തിന് സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയത്.

ഇടനാട് ഭാഗത്ത് വഴിയാത്രക്കാരിയുടെ മൂന്നര പവന്റെ സ്വർണ്ണമാല പ്രതികള്‍ പൊട്ടിച്ചെടുത്ത് വില്‍പന നടത്തിയിരുന്നു.

ബിനു തോമസ്,അനു എന്നിവർ മോഷ്ടിക്കുന്ന സ്വര്‍ണ്ണം വിജിതയാണ് വില്‍പന നടത്തിയിരുന്നത്.
ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഇവർക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.

ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടര്‍ എ സി വിപിൻ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്,ശ്രീകുമാര്‍, അനിലാകുമാരി, സീനിയര്‍ സി പി ഒമാരായ അനില്‍കുമാര്‍,സിജു, സി പി ഒമാരായ സ്വരാജ്, ജിജോ സാം,വിഷു, പ്രവീണ്‍,ജുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

തൊണ്ടിമുതലുകള്‍ ഇനിയും കണ്ടെത്താനുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES