നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി
Reporter: News Desk 21-Sep-20231,806
തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടലില്‍ സെപ്റ്റംബര്‍ 27 വരെയാണ് അഭിമുഖങ്ങള്‍ നടക്കുക. ജര്‍മ്മനിയില്‍ നിന്നും ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രതിനിധികള്‍ ഉണ്ടായിരിക്കും.300 നേഴ്‌സുമാര്‍ക്ക് വരെയാണ് നോര്‍ക്ക റിക്രൂട്ട്‌മെന്റില്‍ നിയമന സാധ്യതയുള്ളത്.
മൊത്തം അപേക്ഷകരില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ 540 പേര്‍ക്കാണ് അഭിമുഖത്തിന് ക്ഷണമുള്ളത്.ഇതുവരെ അപേക്ഷ നല്‍കാത്ത ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
triplewin.norka@kerala.gov.in എന്ന ഇമെയില്‍ ഐഡി വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 26 നു മുന്‍പ് അപേക്ഷിക്കാം. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് www.nifl.norkaroots.org എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതോ ആണ്.