മുപ്പത് വർഷത്തിനിടെ ഒരു സാരി പോലും വാങ്ങാത്ത സുധ മൂർത്തി
Reporter: News Desk 21-Sep-20231,578
മറ്റ് വിശേഷണങ്ങൾ ഒന്നും ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധ മൂർത്തി. നിരവധി പേരുടെ പ്രചോദനമാണ് അവർ. പതിറ്റാണ്ടുകൾ മുൻപേ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നും ഉയർന്ന് വന്ന വനിതയാണ് സുധ മൂർത്തി. ഒരുകാലത്ത് പുരുഷ ആധിപത്യം പുലർത്തിയിരുന്ന എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ട് ലിംഗ മാനദണ്ഡങ്ങൾ ലംഘിക്കാൻ സുധാ മൂർത്തിക്കായി.
. അനേക്കർക്ക് പ്രചോദനമാണ് സുധ മൂർത്തിയെന്ന മനുഷ്യസ്‌നേഹി. ജീവിതം തികച്ചും ലളിത ജീവിതമാണ് അവരുടേത്. ഏകദേശം 700 കോടി രൂപയോളം ആസ്തിയുണ്ടെങ്കിലും മൂന്ന് പതിറ്റാണ്ടായി പുതിയ സാരി വാങ്ങിയിട്ടില്ലെന്നത് തികച്ചും ആശ്ചര്യം തോന്നിപ്പിച്ചേക്കാം. കാശിയിൽ പോകുമ്പോൾ ഏറ്റവുമധികം ആസ്വദിക്കുന്ന എന്തെങ്കിലും ഒന്ന് ത്യജിക്കണമെന്നാണ്. കാശിയിൽ പുണ്യ സ്‌നാനം നടന്ന വേളയിൽ സുധ മൂർത്തി ത്യജിച്ചത് അവർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സാരി ഷോപ്പിംഗ് ആയിരുന്നു. അന്ന് മുതൽ അവശ്യ സാധനങ്ങൾ മാത്രമാണ് താൻ വാങ്ങാറുള്ളൂവെന്നും സുധാ മൂർത്തി അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അവരുടെ സഹോദരിമാരും അടുത്ത സുഹൃത്തുക്കളും സമ്മാനമായി നൽകുന്ന സാരി മാത്രമാണ് സുധ മൂർത്തി ഇന്നും ഉപയോഗിക്കുന്നത്. ഒരു പറ്റം സ്ത്രീകൾ കൈ കൊണ്ട് എംബ്രോയ്ഡറി ചെയ്ത രണ്ട് സാരികളാണ് അവരുടെ ശേഖരത്തിൽ പ്രിയമേറിയത്.ഭർത്താവും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തിക്കും സമാന സ്വഭാവുണ്ടെന്നും സുധ പറഞ്ഞു. പുസ്തകങ്ങളെ പ്രണയിക്കുന്ന അദ്ദേഹത്തിന് 20,000 പുസ്തകങ്ങളുടെ ശേഖരമുണ്ടെന്നും പുസ്തകങ്ങൾ വാങ്ങാനായി ഗണ്യമായ തുക ചെലവഴിക്കുന്നതായും സുധ പറയുന്നു.