രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ.) നിലവിൽ വരും

ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളുടെയും കേന്ദ്രീകൃത ഡേറ്റാബേസ് സ്ഥാപിക്കാനാണിത്.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികൾ തുടങ്ങി. ആധാർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഇതിന് സഹായിക്കും.

ഹെൽത്ത് അക്കൗണ്ട് ഉണ്ടാക്കുമ്പോൾ 14 അക്ക ഐ.ഡി. നമ്പർ ലഭിക്കും. ഇതിൽ ആരോഗ്യരേഖകൾ സ്വീകരിക്കാനും സംഭരിക്കാനും കഴിയും. ഹെൽത്ത് ഐ.ഡി. എന്നത് എ.ബി.എച്ച്.എ. നമ്പർ, പേഴ്സണൽ ഹെൽത്ത് റെക്കോഡ് ആപ്പ്, ഹെൽത്ത് ലോക്കർ എന്നിവയുടെ സംയോജനമാണ്.

വളരെ സുരക്ഷിതവും സ്വകാര്യവുമായിരിക്കും വിവരങ്ങൾ എന്നാണ് സർക്കാർ പറയുന്നത്. ആരോഗ്യരേഖകൾ വ്യക്തിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ മറ്റൊരാൾക്ക് കാണാനാവൂ. ഭാവിയിൽ ഇ-ഹെൽത്ത്, ടെലി ഹെൽത്ത് എന്നീ ആവശ്യങ്ങൾക്കൊക്കെ ഈ ഹെൽത്ത് ഐ.ഡി. ആവശ്യമായി വരും.

എ.ബി.എച്ച്.എ. ഹെൽത്ത് ഐ.ഡി. കാർഡ് ഉണ്ടാക്കാൻ abha.abdm.gov.in/register എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. എ.ബി.എച്ച്.എ. കാർഡ് ഡൗൺലോഡും ചെയ്യാം.

RELATED STORIES