ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട 100ല്‍ എത്തി

വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 26-25 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല്‍ സ്വന്തമാക്കിയത്.

പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയൻ സഖ്യവുമായി ഏറ്റുമുട്ടും. കബഡി ഫൈനലിൽ പുരുഷ ടീം ഇറാനെ നേരിടും.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 187 സ്വര്‍ണമടക്കം 354 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാമത്.47 സ്വര്‍ണമടക്കം169 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 36 സ്വര്‍ണമടക്കം 171മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്.

RELATED STORIES