ഇസ്രായേലിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളേ ഒഴിപ്പിക്കാൻ തീരുമാനം
Reporter: News Desk 09-Oct-20231,951
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായും വീക്ഷിക്കുകയാണ്. കൂടാതെ അർദ്ധരാത്രിക്ക് ശേഷവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ചകളിൽ മുഴുകി എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ ഇസ്രായേലിന്റെ പല ഭാഗത്തും കുടുങ്ങി കിടക്കുകയാണ്.
ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ച വിവരം വിദേശകാര്യ സഹ മന്ത്രി മീനാക്ഷി ലേഖി ആണ് വ്യക്തമാക്കിയത്. വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അതേസമയം, ഇന്ത്യയിൽ സൈനികർക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നല്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വ്യോമ, നാവിക സേനയോട് തയ്യാറാകാനാണ് നിർദ്ദേശം.
എന്നാൽ ഇന്ത്യ നേരിട്ട് യുദ്ധക്കളത്തിൽ ഇറങ്ങാനാണോ അതോ ഇതിന് പിന്നിൽ മറ്റെതെങ്കിലും തരത്തിൽ പദ്ധതി ഉണ്ടോ എന്നും വ്യക്തമല്ല. 1962ൽ ചൈനാ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യക്ക് ആയുധങ്ങൾ നല്കിയും സൈനീക സഹായം നല്കിയും സഹായിച്ചിരുന്നു. 1962ൽ ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ കൈയ്യേറി വന്നത് നിർത്തി വയ്പ്പിക്കാൽ ഇസ്രായേലിന്റെയും അമേരിക്കയുടേയും ഇടപെടൽ സഹായിക്കുകയായിരുന്നു.
ഇസ്രായേൽ ഇന്ത്യക്കൊപ്പം ഇല്ലായിരുന്നു എങ്കിൽ അശ്വമേധം പോലെ ഏതിർപ്പില്ലാതെ കടന്ന് വരുന്ന ചൈന നമ്മുടെ കാശ്മീർ, ലഡാക്ക്, അരുണാചൽ ഈ പ്രദേശങ്ങൾ എല്ലാം പിടിച്ചെടുക്കുമായിരുന്നു. അന്ന് ഇന്ത്യയുടെ 41000 ചതുരശീ കിലോമീറ്റർ വലിപ്പം ഉള്ള ആക്സായി ചിൻ എന്ന പ്രദേശം ചൈന കൈയ്യേറിയത് ഇനിയും ഇന്ത്യക്ക് തിരിച്ചെടുക്കാൻ ആയില്ല. നെഹ്രു ആയിരുന്നു അന്ന് പ്രധാനമന്ത്രി.