തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പതിനാലിന് പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്‍

61 മുതല്‍ 70വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. തെലങ്കാനയുടെ ചുമതലയുള്ള സ്‌ക്രീനിങ് കമ്മറ്റി ചെയര്‍മാനാണ് കെ മുരളീധരന്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് ഉള്ളത്. തെലങ്കാന രൂപീകരണ ദിവസം തന്നെ അവിടെ സര്‍ക്കാര്‍ ഉണ്ടാക്കും. അഭിപ്രായസര്‍വേ അനുസരിച്ച് രാജസ്ഥാനില്‍ മാത്രമാണ് വ്യത്യസ്ത അഭിപ്രായം വന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരമോ, കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസമോ റിസല്‍ട്ടിനെ ബാധിക്കില്ല. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. അവിടെ മൂന്നില്‍ രണ്ട് ഭുരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

സെമിഫൈനല്‍ കഴിഞ്ഞാല്‍ പിന്നെ ഫൈനലില്‍ കാര്യമായ ജോലി വേണ്ടിവരില്ല. സെമിഫൈനലോടെ നരേന്ദ്ര മോദിയുടെ ഇമേജ് പൂര്‍ണമായി തകരും. ഫൈനലില്‍ എത്തുന്നതോടെ മോദിയുടെ പല്ലും നഖവും കഴിയും. കഴിഞ്ഞ തവണ പുല്‍വാമയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യാമുന്നണി അധികാരത്തിലെത്താനാണ് സാധ്യതയെന്നും മുരളീധരന്‍ പറഞ്ഞു.

RELATED STORIES