കായംകുളത്ത് സിഐടിയുവില്‍ കൂട്ടരാജി

പ്രശ്‌ന പരിഹാരത്തിനായി അടുത്ത ദിവസം ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ നേതൃത്വത്തില്‍ യോഗം ചേരും. കായംകുളം റേഞ്ചില്‍ നിന്നും 25 ലധികം പേരാണ് രാജി വെച്ചിരിക്കുന്നത്. ജോയിന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെടുന്നു.

ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു ഇടപൊടാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. തൊഴിലാളികളെ സംരക്ഷിക്കാതെ മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്നു എന്നാണ് പ്രതിഷേധിക്കുന്നവരുടെ ആരോപണം. അവധിയില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികളെ ഒരു വര്‍ഷമായി നിയമവിരുദ്ധമായി ഷാപ്പ് ലൈസന്‍സി മാറ്റി നിര്‍ത്തിയിട്ടും തിരിച്ചെടുത്തിട്ടില്ലെന്നും വേണ്ടരീതിയിലുള്ള ശമ്പള വര്‍ദ്ധന പോലെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.

മാവേലിക്കര റേഞ്ചില്‍ തൊഴിലാളികളുടെ ദിവസ ശമ്പളം 578 രൂപയും ചെങ്ങന്നൂരില്‍ 540 ആക്കിയിട്ടും കായംകുളത്ത് നല്‍കുന്നത് 484 രൂപ മാത്രമാണെന്നും പറയുന്നു. 8 മണിക്കൂര്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അതിന് ശേഷം വരന്ന സമയത്ത് ജോലി ചെയ്താല്‍ ഇരട്ടിക്കൂലി നല്‍കണമെന്ന തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥയും പാലിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആവലാതി മുഴക്കുന്നുണ്ട്.

കായംകുളം റേഞ്ചില്‍ നിന്നും മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ സിഐടിയു ജോയിന്‍ സെക്രട്ടറി രാജേഷ് ഉള്‍പ്പടെയുള്ളവരാണ് 25 പേര്‍ രാജി വച്ചത്. സിപിഐഎം കായംകുളം ഏരിയാ കമ്മറ്റി ഓഫീസിലെത്തിയാണ് തൊഴിലാളികള്‍ രാജിക്കത്ത് നല്‍കിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി അടുത്ത ദിവസം ജനറല്‍ബോഡി കൂടാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

RELATED STORIES