വ്യോമാക്രമണത്തിൽ സകലതും നഷ്ടപ്പെട്ട ഗാസയിലെ മനുഷ്യർക്ക് ഇരട്ടി പ്രഹരമായി ഗാസ സിറ്റി പൂർണമായും ഇരുട്ടിലായി

ഗാസയിലെ ഏക പവർ പ്ലാന്റ് ഇന്ധനത്തിന്റെ അഭാവം കാരണം പ്രവർത്തനം നിലച്ചതോടെ ഗാസയിൽ ജീവിതം കൂടുതൽ ദുസ്സഹമായി. ഇതോടെ ആശുപത്രികളിലും വൈദ്യുതി നിലച്ചു. പവർ പ്ലാന്റിൽ ഇന്ധനം തീർന്നതിനാൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ജനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതുകഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം വൈദ്യുതി പൂർണമായും നിലച്ചു.

ഏക പവർപ്ലാന്റ് പ്രവർത്തനരഹിതമായതോടെ ഗാസയിലെ ആശുപത്രികളുടെ സ്ഥിതിയും അതീവ ദയനീയമായി. വൈദ്യുതി ഇല്ലെങ്കിൽ, ആശുപത്രികൾക്ക് അവരുടെ എമർജൻസി ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരും. അത് രണ്ടോ നാലോ ദിവസം മാത്രമേ നിലനിൽക്കൂ. ആയിരക്കണക്കിന് പേരാണ് പരുക്കേറ്റ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. ഗാസക്ക് മേൽ “സമ്പൂർണ ഉപരോധം” ഏർപ്പെടുത്തുമെന്ന് ഇസ്റാഈൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഇന്ധനവും വരുന്നത് തടയുമെന്ന പ്രഖ്യാപനം ഇസ്റാഈൽ പ്രാവർത്തികമാക്കിയതോടെയാണ് ഗാസ സിറ്റിയിൽ ഇന്ധന വിതരണം നിലച്ചത്.

RELATED STORIES