പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ചയാള്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു.

കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം പ്രകൃതിക്കുവേണ്ടി ജീവിതം മാറ്റി വെച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അദ്ദേഹം കോളേജ് അദ്ധ്യാപകനും സിനിമാപ്രവര്‍ത്തകനുമൊക്കെയായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ സ്ഥിരം പങ്കാളിയായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയും ധരിച്ച് പ്രകൃതിയെയും പച്ചപ്പിനെയും നിരന്തരം അനുസ്മരിപ്പിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

RELATED STORIES