പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 111 വര്‍ഷം കഠിനതടവ്

ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി വൈറ്റിലശേരി വീട്ടില്‍ രാജേഷി(40)നെയാണ് ചേര്‍ത്തല അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി കെ.എം. വാണി കഠിനതടവിന് ശിക്ഷിച്ചത്. തടവിനു പുറമേ ആറു ലക്ഷം രൂപ പിഴയും അടയ്ക്കണം.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ. 2020 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ചേര്‍ത്തല തൈക്കാട്ടുശേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി. പൂജാ കര്‍മ്മം പഠിക്കുന്നതിന് പ്രതിക്കൊപ്പം ക്ഷേത്രം വക ശാന്തിമഠത്തില്‍ താമസിച്ചിരുന്ന പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണു കേസ്.

പോക്‌സോ കേസുകളില്‍ 111 വര്‍ഷം കഠിനതടവ് ശിക്ഷ വിധിക്കുന്നത് അപൂര്‍വമാണ്. പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്ന മുഴുവന്‍ വകുപ്പുകളിലും പ്രതിയെ ശിക്ഷിച്ചു. പോക്‌സോ വകുപ്പിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തെ തടവുകൂടി പ്രതിക്ക് വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബീന ഹാജരായി.

RELATED STORIES