നൊബേല്‍ പുരസ്‌കാര ജേതാവായ അമേരിക്കന്‍ എഴുത്തുകാരി ലൂയിസ് ഗ്ലിക്ക് അന്തരിച്ചു

80 വയസ്സായിരുന്നു. ലൂയിസിന് 2020 ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ 1944- ല്‍ ജനിച്ച ഗ്ലിക്ക് തന്റെ ബാല്യകാലം മുതല്‍ തന്നെ കവിതകളെഴുതിയിരുന്നു. അതേ സമയം
പിറക്കും മുമ്പേ മരിച്ചുപോയ സഹോദരിയെക്കുറിച്ചുള്ള വ്യഥയോ അമ്മയില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മോഹമോ കൗമാരത്തിലുണ്ടാക്കിയ അനെറെക്‌സിയ (വിശപ്പില്ലായ്മയും അതുമൂലം ശരീരഭാരം ക്രമാതീതമായിക്കുറയുന്നതുമായ അവസ്ഥ) ഗ്ലിക്കിനെ വലച്ചു. ആ ഏഴ് കൊല്ലങ്ങളിലായിരുന്നു ഗ്ലിക്ക് ആത്മവിമര്‍ശകവും ആത്മാര്‍ഥവുമായി ചിന്തിക്കാനായി തുടങ്ങിയത്. അവിടെ നിന്ന് അവര്‍ എഴുത്തിനെ തന്റെ കരുത്താക്കി മാറ്റുകയായിരുന്നു. പിന്നീടും ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടേണ്ടതായി വന്നേങ്കിലും അപ്പോഴെല്ലാം എഴുത്ത് കരുത്തേകി.

ആദ്യ വിവാഹം പിരിഞ്ഞതിന് പിന്നാലെ ആദ്യ കവിതാസമാഹാരം (ഫസ്റ്റ്ബോണ്‍-1968) ഇറങ്ങി. വെര്‍മോണ്ടിലെ വീട് കത്തിപ്പോയതിനുപിന്നാലെ 'ദ ട്രയംഫ് ഓഫ് അക്കിലസ്' (1985) രചിച്ചു. അച്ഛന്റെ മരണം 'അറാറത്തി'ന്റെ (1990) രചനയ്ക്ക് വഴിയൊരുക്കി. 16 കവിതാസമാഹരങ്ങള്‍, കവിതകളെക്കുറിച്ചുള്ള രണ്ട് ലേഖനസമാഹാരങ്ങള്‍ എന്നിവയും ഗ്ലിക്കിന്റേതായി പുറത്തിറങ്ങിയിരുന്നു.

RELATED STORIES