മഴ:തിരുവനന്തപുരം സിറ്റി അക്ഷരാർത്ഥത്തിൽ മുങ്ങി
Reporter: News Desk 16-Oct-20231,705
ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന മേഘ വിസ്പോടനത്തിന് സമാനമായ രീതിയിലുള്ള മഴ:തിരുവനന്തപുരം സിറ്റി അക്ഷരാർത്ഥത്തിൽ മുങ്ങി.. സിറ്റിയുടെ താഴ്ന്ന ഭാഗങ്ങളെല്ലാം തന്നെ ഒരു നിലക്ക് മുകളിൽ വെള്ളം കയറി.
കഴക്കൂട്ടം : ഇന്നലെ പെയ്ത മഴയിൽ രാത്രി 10 മണിയോടെ താഴ്ന്ന ഭാഗങ്ങളും ആമയിഴഞ്ചൻ തൊടിന്റെ ഇരു കരകളും നിറഞ്ഞു കവിഞ്ഞു. കരയിലെ വീടുകളെല്ലാം വെള്ളത്തിനടിയിലായി.പലയിടങ്ങളിലും മണ്ണിടിഞ്ഞു, മരങ്ങൾ കടപ്പുഴകി,ഗൗരീശപട്ടം, പറ്റൂർ, അയ്യങ്കാളി നഗർ, കണ്ണമ്മൂല, മൂലവിളകം, വഞ്ചിയൂർ, പേട്ട ചാല, മണക്കാട്, കുര്യത്തി, എയർപോർട്ട്, പൂന്തുറ, കുമാരപുരം കഴക്കൂട്ടം, ഇൻഫോസിസ്, പൗണ്ട് റോഡ്, മുതലായ സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിൽ ആയി.
ഇന്നലെ രാത്രി 10 മണിയോടെ തുടങ്ങിയ രക്ഷപ്രേവർത്തനം ഇതുവരെയും തീർന്നിട്ടില്ല.2 ദിവസങ്ങളായി തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 100 ഓളം രക്ഷപ്രേവർത്തന സന്ദേശങ്ങളാണ് എത്തിയത്. കൂടുതലും ജലരക്ഷ പ്രവർത്തനം. നഗരത്തിലെ മറ്റു ഫയർ സ്റ്റേഷനുകൾ ആയ ചാക്ക, കഴക്കൂട്ടം മുതലായവയും ഇത്രയും തന്നെ കാളുകൾ അറ്റൻഡ് ചെയ്തു. പലയിടത്തും വീടുകൾ ഇടിഞ്ഞു.
ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന മേഘ വിസ്പോടനത്തിന് സമാനമായ രീതിയിലുള്ള മഴയാണ് ഇന്നലെ ഇവിടെ പെയ്തത്.അത്രത്തോളം മഴയാണ് നഗരത്തിൽ നിറഞ്ഞു പൊങ്ങിയത്. പലയിടത്തും വെള്ളം പൊങ്ങിയത് രക്ഷപ്രവർത്തനത്തെ സാരമായി ബാധിച്ചു. അധി ശക്തമായ ഒഴുക്ക് നദി ഗതി മാറി ഒഴുകിയതിനു സമാനമായി.
മെഡിക്കൽ കോളേജ് ഉള്ളൂർ റോഢിൽ സിറ്റി ടവർ പ്ലാസയുടെ സൈഡ് മതിൽ ഇടിഞ്ഞു വീണു. പറ്റൂർ ഇ.എം.എസ് നഗർ ൽ പൂർണമായും വെള്ളത്തിൽ മുങ്ങി,. പറ്റൂർ അയ്യങ്കാളി നഗർ, കണ്ണൻമൂല, അയ്യങ്കാളി നഗർ, മൂലവിളക്കം, എന്നിവിടങ്ങളിൽ ആമയിഴഞ്ചൻ തോട് ഗതി മാറി ഒഴുകി. ഇവിടെ ഉള്ളവരെയവളം സേന അതി സാഹസ്‌ഡകമായി രക്ഷപ്പെടുത്തി. ഗർഭിണികളടക്കാം കൈകുഞ്ഞുങ്ങൾ കിടപ്പു രോഗികൾ എന്നിവരെ അയ്യങ്കാളി നഗറിൽ നിന്നും സേന സാഹസീകമായി രക്ഷപ്പെടുത്തി. മണക്കാട് യമുന നഗർ ൽ കഴുത്തറ്റം വെള്ളത്തിലാണ് സേന 85 വയസുള്ള വസന്തകുമാരിയവയും 70 വയസുള്ള വത്സല്ലയേയും രക്ഷപ്പെടുത്തിയത്.
പൗണ്ടക്കടവ് ഭാഗത്തു അത് ശക്തമായ ഒഴുക്ക് കാരണം രക്ഷപ്പ്രേവർത്തനം അപകടവസ്ഥയിൽ ആയി. പൗണ്ട് കടവിൽ 7 മാസം പ്രായമായ ഗർഭിണിയെ സേന ഡിങ്ങി ബോട്ട് ഉപയോഗിച്ച് അതി സാഹസീകമായി രക്ഷപ്പടുത്തിയത് നാട്ടുകാരുടെ പ്രെസംശക്ക് പാത്രമായി.മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടപ്പുഴക്കിയ മരങ്ങൾ സേന മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
പറ്റൂർ, കണ്ണമ്മൂല, പൗണ്ടക്കടവ്, ആകുളം കുമാരപുരം, ഗൗരീരപ്പട്ടം മുതലായ സ്ഥലങ്ങളിൽ സേന ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. രക്ഷപ്രേവർത്തനം തുടരുന്നു.