യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് ബൈബിൾ ക്വിസ് ഓൺലൈനായി നടത്തുന്നു
Reporter: News Desk 16-Oct-20232,319
1982 ആരംഭിച്ച യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് 13 വർഷം മുൻപ് ആരംഭിച്ച ബൈബിൾ ക്വിസ് കേരളത്തിലെ മികച്ച മെഗാബൈബിൾ ക്വിസ് ആയി വളരുവൻ ദൈവം ഇടയാക്കി. ഈ പ്രവർത്തനം അനേക തിരുവചന പഠിതാക്കൾക്ക് ഉത്സാഹവും ഉത്തേജനവും ആയിത്തീർന്നത് ഞങ്ങൾക്കു വീണ്ടുംപൂർവാധികം വിപുലമായി ഈ ബൈബിൾ ക്വിസ് നടത്തുവാനുള്ള പ്രേരണയായിത്തീരുന്നു. 13- മത് ബൈബിൾ ക്വിസ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. എല്ലാ സഹകാരികളുടെയും വിദ്യാർഥികളുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
പതിമൂന്നാമത് മെഗാ ബൈബിൾ ക്വിസ് "ഒരു പുസ്തകം ഒരു പരീക്ഷ"എന്ന നിലയിൽ ഓൺലൈനായാണ് നടത്തുന്നത്.
2023 ഡിസംബർ 25നാണ് പരീക്ഷ നടത്തുന്നത് 2023 ഡിസംബർ 15 ആണ് രജിസ്ട്രെഷനുള്ള അവസാനദിവസം. ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് സമയങ്ങളിൽ വാട്സാപ്പ്പിലൂടെ ലഭ്യമാക്കുന്നതാണ്
യഥാക്രമം 1,2,3,4,5 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 25000,20000,10000,5000, 3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 1000 ക്യാഷ് പ്രൈസ് നൽകും.
പുറപ്പാട് പുസ്തകമാണ് പാഠഭാഗമായിട്ടുള്ളത് .സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്.ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക.ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും +91 8590750050 എന്ന നമ്പറിൽ ബന്ധപ്പെടുക.
ചീഫ് എക്സാമിനർ : പാസ്റ്റർ പ്രതീഷ് ജോസഫ് +919778781620(whats app)
രജിസ്ട്രാർ- പാസ്റ്റർ കെ എം ഷിന്റോസ് +918590750050 ചെയർമാൻ പാസ്റ്റർ ലിബിനി ചുമ്മാർ 8606220472 പാസ്റ്റർ സി.യു ജെയിംസ്
പാസ്റ്റർ ലാസ്സർ മുട്ടത്ത് പാസ്റ്റർ കെ കെ കുരിയക്കോസ് ബ്രദർ പി. ആർ. ഡെന്നി
ബ്രദർ ഷിജു പനക്കൽ ബ്രദർ ജോബിഷ് ചൊവ്വല്ലൂർ ബ്രദർ സി സി കുര്യൻ
എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പൊതുവായ നിബന്ധനകൾ
1. പുറപ്പാട് പുസ്തകം ആണ് പാഠഭാഗം
2. ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യയുടെ സത്യവേദപുസ്തകത്തിൽ നിന്നായിരിക്കും ചോദ്യങ്ങൾ
3. സഭാ വിഭാഗ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. പ്രായപരിധിയില്ല.
4. ഭാഷ മലയാളമായിരിക്കും, ഓൺലൈനായിട്ടായിരിക്കും ഈ മത്സരങ്ങൾ നടക്കുക.
5. സ്മാർട്ട് ഫോൺ ഉപയോഗിച്ച് എല്ലാ പ്രായത്തിലുമുള്ളവർക്കും പങ്കെടുക്കാവുന്ന ലളിതമായ
പരീക്ഷ സംവിധാനം ആണ് ഉപയോഗിക്കുന്നത്
6. മത്സരത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കും
7. മത്സരം ഓൺലൈനിൽ നടക്കുന്നതിനാൽ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ നെറ്റ് വർക്ക് ലഭ്യത, കണക്റ്റിവിറ്റി, കൃത്യത എന്നിവ മത്സരാരത്ഥികൾ തന്നെ ഉറപ്പാക്കേണ്ടതാണ് പിന്നീട് ഉണ്ടാകുന്ന യാതൊരു ന്യായീകരണങ്ങൾക്കോ അവകാശവാദങ്ങൾക്കോ സംഘാടകർ ഉത്തരവാദികളല്ല.
8. ചോദ്യങ്ങൾക്ക് ഒപ്പം നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും ഒന്ന് മാത്രം തിരഞ്ഞെടുക്കുന്ന (MCQ) രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.
9. ഒരു ചോദ്യം മാത്രമേ ഒരു സമയം സ്ക്രീനിൽ കാണുവാൻ സാധിക്കയുള്ളൂ, അതിന് ഉത്തരം നൽകുന്നതിനുള്ള സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്.
10. മത്സരശേഷം അവരവരുടെ മത്സരഫലം അപ്പോൾ തന്നെ അറിയുവാൻ കഴിയുന്നതാണ്.
11. വിജയ സ്ഥാനത്തു വന്നവരിൽ തുല്യ മാർക്ക് വന്നിട്ടുണ്ടെങ്കിൽ അവർക്കായി മാത്രം മറ്റൊരു പരീക്ഷ കൂടി അന്ന് തന്നെ നടത്തുന്നതാണ്. പിന്നെയും തുല്യ മാർക്ക് വരികയാണെങ്കിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്
12. രജിസ്ട്രേഷൻ ഫീസ് 100 രൂപ ആയിരിക്കും. മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി താഴെ കാണുന്ന ക ആർ കോഡ് സ്കാൻ ചെയ്ത് 100 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചതിനുശേഷം നിങ്ങൾക്കു ലഭിച്ച ഗൂഗിൾ ഫോം ഫിൽ ചെയ്യുക. ഗൂഗിൾ ഫോമിൽ പേയ്മെന്റ് റഫറൻസ് നമ്പർചേർക്കേണ്ടതാണ്. പേയ്മെന്റ് റഫറൻസ് നമ്പർ ചേർക്കാത്ത ഗൂഗിൾഫോം സ്വീകാര്യമല്ല
13. മത്സരങ്ങൾ നടത്തപ്പെടുന്നത് 2023 ഡിസംബർ 25 ന് ആയിരിക്കും
14. രജിസ്ട്രേഷന് വേണ്ടി നൽകിയിരിക്കുന്ന നമ്പർ (+91 8590 750 050) നിരബന്ധമായും മത്സരാർഥികൾ അവരവരുടെ ഫോണിൽ സേവ് ചെയ്തിരിക്കണം. ബ്രോഡ്കാസ്റ്റ് മുഖനെ മാത്രമാണ് അറിയിപ്പുകൾ ലഭിക്കുക ആയതിനാൽ സേവ് ചെയ്യാത്തവർക്ക് അറിയിപ്പുകൾ ലഭിക്കുന്നില്ലെങ്കിൽ ബോർഡ് ഉത്തരവാദികൾ ആയിരിക്കില്ല.
15. ക്വിസ് ബോർഡിന്റെ തീരുമാനം അന്തിമം ആയിരിക്കും
Chief Examiner
Pr. PRATHEESH JOSEPH +91 9778 781 620
Registrar Pr. K.M SHINTOSE
+91 8590 750 050