കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ

അറബിക്കടലിലെ തെക്കു കിഴക്കൻ മേഖലയിൽ ലക്ഷദ്വീപിന് സമീപം ഇന്നലെ രാത്രി രൂപപ്പെടുമെന്നു കരുതിയ ന്യൂനമർദം (low pressure area) രൂപപ്പെട്ടില്ല. ഇപ്പോഴും ഇവിടെ ചക്രവാതചുഴി (cyclonic circulation) തുടരുകയാണ്. ഈ സ്ഥിതി നാളെ വരെ തുടരാനാണ് സാധ്യത.

ഇതോടൊപ്പം തമിഴ്നാടിന്റെ തീരത്തോട് ചേർന്ന് രൂപം കൊണ്ട മറ്റൊരു ചക്രവാതചുഴിയും തുടരുകയാണ്.

ന്യൂനമർദം രൂപപ്പെട്ടാൽ ശക്തി പ്രാപിച്ച് വടക്കു വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. 

ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകും. മധ്യ , തെക്കൻ ജില്ലകളിൽ വടക്കൻ ജില്ലകളെ അപേക്ഷിച്ച് ഇന്ന് മഴ കൂടുതൽ ലഭിക്കും. എങ്കിലും അതിശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. മംഗലാപുരം മുതൽ കൊല്ലം വരെയുള്ള തീരദേശങ്ങളിൽ കടലിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. ഇവ ഉച്ചക്ക് ശേഷം തീരദേശത്ത് നേരിയതോതിൽ മഴ നൽകിയേക്കും.

എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇന്ന് തീരദേശത്തും കിഴക്കൻ മേഖലയിലും മഴ ലഭിക്കും. കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളിൽ കിഴക്കൻ മേഖലയിൽ

വൈകിട്ട് ഇടിയോടെ മഴ സാധ്യത.

RELATED STORIES