ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് 'തെണ്ടാന്‍ പോകാന്‍' മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്*
Reporter: News Desk 18-Oct-20232,368
തിരുവനന്തപുരം: ആളറിയാതെ പൊലീസ് തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാന്‍ ഇടപെട്ടത് മാധ്യമപ്രവര്‍ത്തകര്‍. ഒടുവില്‍ തെണ്ടാന്‍ പോകാന്‍ പറഞ്ഞ് ഉപദേഷ്ടാവിന്റെ നന്ദി വാക്ക്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെയാണ് പൊലീസുകാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തടഞ്ഞത്. എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്‍ പ്രതികരിച്ചത്.
സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്‌സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.
യുഡിഎഫിന്റെ ഉപരോധത്തിന് ഇടയില്‍ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
അമളി മനസിലായ മുതിര്‍ന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്. സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇടയില്‍ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്.
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാന്‍ പോ എന്ന് ക്ഷുഭിതനായി ദത്തന്‍ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി.
എന്നാല്‍ ദത്തന് ശേഷം വന്ന സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ഇവിടേക്ക് വന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവിടെയും ഉപരോധം തീര്‍ത്തു.