രേഖകളില്ലാത്ത ബോട്ട് പിടിച്ചെടുത്തു

തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും സംയുക്തമായി വേമ്പനാട്ട് കായലിൽ പള്ളാത്തുരുത്തി, കുപ്പപ്പുറം,വിളക്കുമരം  എന്നിവിടങ്ങളിൽ പരിശോധന നടത്തി. യാതൊരു വിധ രേഖകളും ഇല്ലാതിരുന്ന ഒരു മോട്ടോർ ബോട്ട് ആര്യാടുള്ള യാർഡിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി.

ഭാഗികമായി ക്രമക്കേടുകൾ കണ്ട  ബോട്ടുകളുടെ ഉടമകൾക്ക് 90000  രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. 28 ബോട്ടുകളിലാണ് പരിശോധന നടത്തിയത്.

ആലപ്പുഴ പോർട്ട് കൺസർവേറ്റർ അനിൽകുമാർ, സ്ക്വാഡ് അംഗമായ ടി എൻ ഷാബു, ടൂറിസം  പോലീസ് സബ് ഇൻസ്പെക്ടർ പി ആർ രാജേഷ്,പോലീസുകാരായ  ശ്രീജ,ബിൻസി,ജോഷിത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

RELATED STORIES