ഇസ്രായേല്‍ സേനയ്ക്കുള്ള യൂണിഫോം വിതരണം ചെയ്യില്ലെന്ന് കണ്ണൂരിലെ കമ്പനി

ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓർഡറുകള്‍ സ്വീകരിക്കില്ലെന്നും മരിയ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കൽ അറിയിച്ചു.

കഴിഞ്ഞ എട്ട് വർഷത്തോളമായി ഇസ്രായേല്‍ പൊലീസിനും ജയില്‍ വകുപ്പിനുമുള്ള യുണിഫോം നിർമ്മിച്ച് നല്‍കുന്നത് കണ്ണൂർ കൂത്തുപറമ്പിലെ ഈ കമ്പനിയില്‍ നിന്നാണ്. ഒരോ വർഷവും 1,75000 ത്തിലേറെ യൂണിഫോം ഇവിടെ കയറ്റി അയക്കുന്നുണ്ട്. ഈ ഡിസംബർ വരെയാണ് ഇസ്രായേല്‍ സേനയുമായുള്ള കരാർ. ഇത് അനുസരിച്ചുള്ള യൂണിഫോം വിതരണം ചെയ്ത് കഴിഞ്ഞു.

അതേസമയം, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകമാണെന്ന് മന്ത്രി പി രാജീവും ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES