500 ദിർഹത്തിന്റെ പുതിയ കറൻസി പുറത്തിറക്കി യുഎഇ

യുഎഇ ദേശീയദിനം, കോപ് 28 കാലാവസ്ഥ ഉച്ചകോടി എന്നിവയുടെ ഭാഗമായാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രം ഹൈലറ്റ് ചെയ്താണ് കറൻസി പുറത്തിറക്കിയത്. പുറത്തിറക്കിയ നോട്ട് ഇന്നു മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.

പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ഫ്യൂച്ചർ മ്യൂസിയം, ബുർജ് ഖലീഫ, എമിറേറ്റ്സ് ടവേഴ്സ് എന്നിവയുടെ ചിത്രങ്ങളും പുതിയ 500 ദിർഹം നോട്ടിലുണ്ട്. കടലാസിന് പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്.

RELATED STORIES