ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു

പതിനൊന്ന് ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചതില്‍ കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്. കുട്ടിയുടെ സഹോദരനെയും ചിത്രം കാണിച്ചിട്ടുണ്ട്. ചാത്തന്നൂരില്‍ ബേക്കറി നടത്തുന്ന ആളാണ് പ്രതി പത്മകുമാര്‍.

പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയത്തും അന്വേഷണ സംഘമായി സഹകരിക്കാതിരുന്ന പിതാവ് റെജിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്‌തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ച ഓടിട്ട വീട് ചാത്തന്നൂരിന് സമീപം ചിറക്കരയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിയുടെ കുടുംബത്തെ പേടിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്നും , മകളുടെ നേഴ്സിങ് പ്രവേശനത്തിന് 5 ലക്ഷം രൂപ നൽകി, നേഴ്സിങ് പ്രവേശനം ലഭിച്ചില്ല, പണം തിരികെ ലഭിച്ചില്ല.
ഈ വിഷയത്തിൽ ഉണ്ടായ മുൻ വൈരാഗ്യം ആണ് തട്ടിക്കോണ്ടു പോകലിന് പിന്നിൽ എന്നുള്ളതൊക്കെയാണ് പത്മകുമാറിന്റെ ആദ്യമൊഴി. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു, കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരും.

RELATED STORIES