കപ്പ ഒരു നല്ല വിഭവം തന്നെ

കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ.

എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക.

സ്ഥിരമായി ഈ വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങള്‍ക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകള്‍ ഈ വിഷവസ്തുവായ സയനൈഡിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കും.

അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.

RELATED STORIES