വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി

തൃശ്ശൂരിലെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടന്നത്. രജിസ്ട്രാർ വീട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് വിവാഹവാർത്ത ആദ്യം പങ്കുവെച്ചത്. തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ താൻ വിവാഹിതനാകാൻ പോകുന്ന വിവരം വേടനും സ്ഥിരീകരിക്കുകയായിരുന്നു.

RELATED STORIES