ആദിയ്ക്ക് മുൻപ് വേറെ ഒരു  ആദി ഉണ്ടോ?

ബൈബിളിൽ - "ആദിയിൽ " എന്ന് ആരംഭിയ്ക്കുന്ന  രണ്ട് പരാമർശങ്ങൾ കാണാം.  Gene 1.1,  John 1.1 ലും ആണ് അവ.  ഇതിൽ ഏതാണ് യഥാർത്ഥ "ആദി"  അതോ ഇവ രണ്ടും ആദി യാണോ?


സമയം, കാലം  (Time and Ages) തുടങ്ങുന്നത് Beginning അല്ലെങ്കിൽ "ആദി" എന്ന് പറയുന്ന ഇടത്ത് നിന്നാണ്.  അവിടം മുതൽ സൃഷ്ടി (creation) സമയത്തിന് കീഴിലാണ്, സമയ-ബന്ധിതമാണ് (time -bound or beneath time).

എന്നാൽ  വചനം ആയിരിയ്ക്കുന്നത്  സമയത്തിന് അതീതമായാണ്, അവിടെ സമയം ഇല്ല (timeless or beyond time). 

വചനം നിത്യയിലാണ് (The Word is in Eternity) വചനം നിത്യമാണ് (The Word is Eternal).


അപ്പോൾ- സമയ-ബന്ധിതമായ ആദിയ്ക്കും മുൻപേ ഉള്ളതാണ്, സമയത്തിന് അതീതമായ നിത്യ വചനം.


ആകയാൽ  John 1.1: "അനാദിയിൽ വചനം ഉണ്ടായിരുന്നു " എന്നും

Genesis 1.1: "  സൃഷ്ടിപ്പിന്റെ ആദിയിൽ (പ്രാരം ഭത്തിൽ) എന്നും വേണം വായിയ്ക്കുവാൻ.


....to be continued

Manoj Varghese ഊരിയക്കുന്നത്ത്

RELATED STORIES