ആപ്പിൾ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ആപ്പിള്‍ ഉപകരണങ്ങളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടിഇന്‍) അറിയിച്ചു. ഈ പ്രശ്‌നങ്ങള്‍ ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.

ഹാക്കർമാർ ഉള്‍പ്പെടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ തട്ടിയെടുക്കാനും, അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, നിലവിലുള്ള സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ഈ വീഴ്ചകള്‍ അനുവദിക്കുമെന്ന് ടീം വ്യക്തമാക്കുന്നു.

ആപ്പിള്‍ ഉപകരണങ്ങളിലെ യൂസര്‍ ഡാറ്റ, ഡിവൈസ് സെക്യൂരിറ്റി എന്നിവയിലെ ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ കണ്ടെത്തലില്‍ പറയുന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സാംസങിനും, ക്രോം ഉപയോക്താക്കള്‍ക്കും സമാനമായ രീതിയില്‍ ഏജന്‍സി ഹൈ റിസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെസ്‌ക്‌ടോപ്പ്, മാക്, ലിനക്‌സ് സിസ്റ്റങ്ങളിലായി രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോമിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ സിഇആര്‍ടിഇന്‍ സേവനം ഉപയോഗിക്കുന്നവര്‍ ഉടന്‍ ഇത് അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

RELATED STORIES