പാസ്റ്റർ സാമുവേൽ എം.തോമസിനെ ആദരിച്ചു.

തിരുവല്ല: പ്രേഷിത രംഗത്തും ട്രാക്റ്റ് മിനിസ്ടിയിലും 54 വർഷം പിന്നിട്ട മണിയാറ്റ് പാസ്റ്റർ സാമുവൽ എം.തോമസിനെ ആദരിച്ചു. തിരുവല്ലയിൽ 13-ാം തീയതി നടന്ന ഉണർവ് 2024 ഐക്യ കൺവൻഷൻ  ചടങ്ങിൽ പസ്റ്റർ ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് കുര്യൻ USA മൊമൊന്റയും ക്യാഷ് അവാർഡും നൽകി

ഇരവിപേരൂർ മണിയാറ്റ് പാസ്റ്റർ സാമുവേൽ എം.തോമസ് ഇന്ത്യയിലും വിദേശങ്ങളിലും സഞ്ചരിച്ചു സുവിശേഷം അറിയിച്ചിട്ടുണ്ട്. കൂടാതെ ആഫ്രിക്ക, UAE , UK, USA മലേഷ്യ, സിംഗപൂർ തുടങ്ങി വിവിധ രാജ്യങ്ങളിൽ സുവിശേഷവുമായി സഞ്ചരിച്ചു. ലോകമെങ്ങും സുവിശേഷം അറിയിക്കുന്ന ഒരു വെളിപ്പാടാണ് ഈ പ്രേഷിതന് ലഭിച്ചിരിക്കുന്നത്. 1993-ൽ മരണത്തിലേക്ക് നീങ്ങി സ്വർഗത്തിലെ വിവിധ 5 ഇടങ്ങൾകണ്ടിട്ടുണ്ട്. നിന്നെ ജീവനോടെ മടക്കി അയക്കുന്നു നീ ഭൂമിയിൽ ഇക്കാര്യം വെളിപ്പെടുത്തണമെന്ന് പറഞ്ഞു. വിശുദ്ധി ഇല്ലാത്ത ആർക്കും സ്വർഗത്തിൽ പ്രവേശനം ഇല്ല എന്ന വെളിപ്പാട് ശക്തമായി പ്രഘോഷിക്കുന്നു..

എന്റെ 5 സഹോദരൻമാർ എന്ന ട്രാക്റ്റ് 14 ലക്ഷം കോപ്പികൾ പ്രിന്റ് ചെയ്തു. കൂടാതെ ഞാൻ കണ്ട സ്വർഗം, ദൈവസഭയ്ക്കുള്ളിൽ പാമ്പുകളോ, ദൈവം ദൈവമാണെങ്കിൽ, ദൈവത്തിന്റെ ഗുണഗണങ്ങൾ എന്തെല്ലാം , ദൈവത്തിന്റെ പ്രതികാര ദിവസം , ദൈവത്തിന് വേണ്ട യോഗ്യത തുടങ്ങി 19 ലക്ഷം ട്രാക്റ്റുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴും സഞ്ചാര സുവിശേഷവും ട്രാക്റ്റ് മിനിസ്ടിയുമായി പാസ്റ്റർ പ്രവർത്തിക്കുന്നു. 1998 ന് ശേഷം 50 ബൈക്ക് ആക്സിഡന്റുകൾ 6 കാർ ആക്സിഡന്റുകൾ ഉണ്ടായി എന്നാൽ ദൈവം തന്റെ ഭക്തനെ രക്ഷിച്ചു. തന്റെ പ്രാർഥനയിലൂടെ 12 കാൻസർ രോഗികൾ സൗഖ്യമായി. എല്ലാ വ്യാഴാഴ്ചയും മണിയാറ്റ് ഭവനത്തിൽ പ്രാർഥനയും വിടുതൽ ശുശ്രൂഷയും നടന്നു വരുന്നു. എൽ ഷദ്ദായി എന്ന ടീം പ്രവർത്തിക്കുന്നുണ്ട്. ട്രാക്റ്റ്മിനിസ്ട്രി, ഹോസ്പിറ്റൽ മിനിസ്ടി, ഹീലിംഗ് മിനിസ്ടി, തുടങ്ങി വിവിധ ശുശ്രൂഷകളിൽ ദൈവം പാസ്റ്ററിനെ ഉപയോഗിക്കുന്നു.

RELATED STORIES