ഇരുമ്പൻപുളി ഗുണത്തിന്റെ കാര്യത്തിൽ ആളത്ര നിസ്സാരക്കാരൻ ഒന്നുമല്ല

ഒട്ടുമിക്ക വീടുകളിലും ധാരാളമായി ഉണ്ടെങ്കിലും അധികമാരും ഉപയോഗിക്കാത്ത ഒന്നുകൂടിയാണ് ഇരുമ്പൻപുളി.

നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഇരുമ്പൻപുളിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വളരെ വലിയ പങ്കുവഹിക്കാൻ സാധിക്കും. ഇരുമ്പൻപുളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകളും നാരുകളും എല്ലാം നമ്മൾ നിത്യവും കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെ ശരീരത്തിൽ എത്തിച്ചേരുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കും.

ഇരുമ്പൻപുളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യത്തിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനുള്ള പരിഹാരമായി ഇരുമ്പൻ പുളി ഉപയോഗിക്കാവുന്നതാണ്. രക്തക്കുഴലുകളിൽ ഉയർന്ന മർദ്ധം കുറച്ചു കൊണ്ട് ധമനികൾ, ഞരമ്പുകൾ, ഹൃദയ അറകൾ തുടങ്ങിയവയെ ആരോഗ്യകരമായ വിധം പ്രവർത്തന സജ്ജമാക്കുന്നതിന് ഇരുമ്പൻപുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കുടിക്കുന്നത് സഹായിക്കും.

ശരീരത്തിന് ആവശ്യമായ കാൽസ്യം നൽകിക്കൊണ്ട് അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും ഇരുമ്പൻപുളി സഹായിക്കും. ഇരുമ്പൻപുളി അച്ചാറിട്ട് കഴിക്കുന്നതും ഉണക്കിയെടുത്ത് കഴിക്കുന്നതുമെല്ലാം അസ്ഥികളെ ബലപ്പെടുത്താൻ സഹായിക്കും.

രോഗപ്രതിരോധത്തിനുള്ള മികച്ച ഒന്നായി ഇരുമ്പൻപുളി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മാറിമാറി വരുന്ന കാലാവസ്ഥയ്‌ക്ക് അനുസരിച്ച് ഉണ്ടാക്കുന്ന അലർജി തടയുന്നതിനും ചുമ ,ജലദോഷം എന്നിവയെ അകറ്റിനിർത്തുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇരുമ്പൻപുളി സഹായിക്കും.

RELATED STORIES