കർഷകർക്ക് കൈത്താങ്ങായി മില്‍മ

മില്‍മ എറണാകുളം മേഖലാ യൂണിയനാണ് ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ക്ഷീരസഹകരണ മേഖലയുടെ ചരിത്രത്തിലെ വലിയ പ്രോത്സാഹന അധികവിലയാണിത്.

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രാഥമിക സംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും ആണ് ഈ പ്രയോജനം ലഭിക്കുക. ലിറ്ററിന് അധികം നല്‍കുന്ന ഏഴു രൂപയില്‍ അഞ്ചു രൂപവീതം കര്‍ഷകര്‍ക്കും രണ്ടു രൂപവീതം സംഘത്തിനും നല്‍കുമെന്ന് ഭരണസമിതി യോഗം വ്യക്തമാക്കി. . 13 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് ദിവസവും പ്രാഥമിക സംഘങ്ങളില്‍നിന്ന് സംഭരിക്കുന്നതെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ വ്യക്തമാക്കി.

RELATED STORIES