അച്‌ഛനും മകനും 270 കിലോ ചന്ദനവുമായി അറസ്‌റ്റില്‍

പെരുമ്പാവൂര്‍ അല്ലപ്പ്ര ചുറപ്പുള്ളി വീട്ടില്‍ മുഹമ്മദ്‌ കുഞ്ഞ്‌(59), മകന്‍ നിസാര്‍(36) എന്നിവരെയാണ്‌ ഒറ്റപ്പാലം ഫോസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.

തിരുവാഴിയോട്‌ സെക്ഷന്‍ പരിധിയിലെ കരിമ്പുഴ ഭാഗത്തുനിന്ന്‌ 270 കിലോ ചന്ദനത്തടികള്‍ പെരുമ്പാവൂരിലേക്കു കടത്തുന്നതിനിടെയാണ്‌ ഇവര്‍ പിടിയിലായത്‌. വടക്കഞ്ചേരി അകമലയില്‍ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ നടത്തിയ വാഹന പരിശോധനയില്‍ പിക്കപ്പ്‌ വാനില്‍ കടത്തുകയായിരുന്ന ചന്ദനത്തടികള്‍ പിടികൂടുകയായിരുന്നു.

വാഹനവും വനം വകുപ്പ്‌ കസ്‌റ്റഡിയിലെടുത്തു. 61 കഷണങ്ങളാക്കിയാണ്‌ ചന്ദനത്തടികള്‍ കടത്താന്‍ ശ്രമിച്ചത്‌. പിടികൂടിയ ചന്ദനത്തിനു രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കു ചന്ദനം നല്‍കിയതു കരിമ്പുഴ സ്വദേശിയാണെന്നാണ്‌ വനം വകുപ്പിനു ലഭിച്ച വിവരം. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന്‌ അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു. പ്രതികളെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.

RELATED STORIES